ഗ്രാമ വാർത്ത.
മോക്ഡ്രിൽ നടത്തി
മോക്ഡ്രിൽ നടത്തി
തൃശ്ശൂർ പൂരത്തിന് മുന്നോടിയായി അപകട സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് മോക് ഡ്രിൽ സംഘടിപ്പിച്ചു. എന്തെങ്കിലും അപകടമുണ്ടായാൽ ഏതൊക്കെ രീതിയിൽ പ്രവർത്തിക്കണം എന്നതിന്റെ പരിശീലനമാണ് നടന്നത്. ഫയർ ആന്റ് റസ്ക്യൂ, പൊലീസ്, റവന്യൂ, എൻ ഡി ആർ എഫ്, സിവിൽ ഡിഫൻസ്, ആപ്ദ മിത്ര വളണ്ടിയർമാർ എന്നിവർ ചേർന്നാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. ഫയർഫെെറ്റിംഗ്, മരത്തിനടിയിൽ കുരുങ്ങി കിടക്കുന്ന ആളെ രക്ഷിക്കൽ, കുഴഞ്ഞു വീഴുന്ന ആളെ രക്ഷിക്കൽ എന്നീ പ്രവർത്തനങ്ങളാണ് ചെയ്തത്.
റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ, ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ, എഡിഎം ടി മുരളി, മറ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.