ഗ്രാമ വാർത്ത.

തൃശ്ശൂർ പൂരത്തിന് ആംബുലൻസുകളും 250 ഓളം സന്നദ്ധ പ്രവർത്തകരുമായി ആക്സ്

തൃശൂർ പൂരത്തിന് 20 ആംബുലന്‍സുകളും
250ഓളം സന്നദ്ധപ്രവര്‍ത്തകരുമായി ആക്ട്സ്.

തൃശൂര്‍:സാമ്പിള്‍ ദിനം മുതല്‍ പകല്‍പൂരം തീരുന്നതുവരെ തൃശൂര്‍ സ്വരാജ് റൗണ്ടിലും പ്രധാനപ്പെട്ട ജംഗ്ഷനിലും ജില്ലാ ഭരണകൂടത്തിന്റേയും പോലീസിന്റേയും നേതൃത്വത്തില്‍ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക പ്രഥമശുശ്രൂഷാ പരിശീലനം ലഭിച്ച 250ഓളം ആക്ട്‌സ് സന്നദ്ധഭടന്മാരാണ് 17 ഓളം ആംബുലന്‍സുകളില്‍ സേവനരംഗത്തുണ്ടാവുക. ഇതിനുപുറമേ അഞ്ചുപേരടങ്ങുന്ന രണ്ട് ഗ്രൂപ്പുകളായി ആക്ട്‌സിന്റെ സ്‌ട്രക്ച്ചര്‍ ടീം ഉണ്ടായിരിക്കും. ആംബുലന്‍സുകള്‍ക്ക് പെട്ടെന്ന് ചെന്നെത്താന്‍ പറ്റാത്ത സ്ഥലങ്ങളില്‍വച്ച് ജനങ്ങള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സ്ട്രക്ച്ചറില്‍ ചുമന്ന് അടുത്തുള്ള ആംബുലന്‍സുകളില്‍ എത്തിക്കുന്നതിനാണ് സ്ട്രക്ച്ചര്‍ ടീമിന്റെ ദൗത്യം. 2019ലെ തൃശൂര്‍പൂരത്തിന് തെക്കോട്ടിറക്കത്തിന്റെയും പകല്‍ പൂരത്തിന്റെ സമയത്തും ടീം ആദ്യമായി ദൗത്യത്തിന് ഇറങ്ങിയിരുന്നു.
തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള ആക്ട്‌സിന്റെ കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനം ആക്ട്‌സ് ഹെഡ് ഓഫീസില്‍ വച്ച് ആക്ട്സ് വർക്കിങ്ങ് പ്രസിഡന്റ് കൂടിയായ ബഹു.തൃശൂർ മേയര്‍ ശ്രീ.എം.കെ.വര്‍ഗ്ഗീസ് നിര്‍വഹിച്ചു.കണ്‍ട്രോള്‍ റൂം നമ്പര്‍: 0487 232 1500

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close