ഗ്രാമ വാർത്ത.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി പ്രമുഖ പ്രവാസി വ്യവസായി എംഎ യൂസഫലി.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി പ്രമുഖ പ്രവാസി വ്യവസായി എംഎ യൂസഫലി. ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. മോദിയെ കണ്ടതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ കൂടിയായ യൂസഫലി വ്യക്തമാക്കി.
ചെറിയ പെരുന്നാളിനോട് അനുബന്ധിച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്നും പ്രധാനമന്ത്രിയ്ക്ക് ഈദ് മുബാറക്ക് ആശംസ അറിയിച്ചെന്നും യൂസഫലി കൂട്ടിച്ചേർത്തു. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചതിന് യൂസഫലി നന്ദിയും രേഖപ്പെടുത്തി.
ഗൾഫ് രാജ്യങ്ങളിലേക്ക് കാർഷിക ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാനുള്ള ലുലു ഗ്രൂപ്പിൻ്റെ പദ്ധതികളെക്കുറിച്ചും യൂസഫലി പ്രധാനമന്ത്രിയുമായി ചർച്ച നടത്തി.