തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സ്ട്രീറ്റ് തിയേറ്റർ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു.
തളിക്കുളം ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സ്ട്രീറ്റ് തിയേറ്റർ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ വ്യക്തിത്വ വികസനം, നേതൃത്വ പാടവം, എന്നിവ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്. രണ്ടാം ദിവസം വൈകിട്ട് കുട്ടികളുടെ നാടകവധരണത്തോടെ ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഞ്ചാം വാർഡ് മെമ്പർ വിനയപ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പതിനാലാം വാർഡ് മെമ്പർ സുമന ജോഷി സ്വാഗതം പറഞ്ഞു. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് അധ്യാപകനും സ്ട്രീറ്റ് തിയേറ്റർ ട്രൈനെരുമായ സൈജിത്ത് എൻ നാരായണൻ പരിശീലനത്തിന് നേതൃത്വം നൽകി. ഐ സി ഡി എസ് സൂപ്പർവൈസർ സിനി കെ എസ് ആശംസകൾ അറിയിച്ചു സംസാരിച്ചു. ജാഗ്രത സമിതി ഫെസിലിറ്റേറ്റർ അനീഷ കെ എസ് ദ്വിദിന ക്യാമ്പ് കോ-ഓഡിനേറ്റ് ചെയ്തു.
ക്രൈസ്റ്റ് കോളേജ് എം എസ് ഡബ്ല്യൂ വിദ്യാർത്ഥികളായ അനഘ , ഹംന , ഷെറീന , രക്ഷകർത്തകൾ , വിദ്യാർത്ഥികൾ , അംഗൻവാടി അധ്യാപകർ എന്നിവർ പങ്കെടുത്തു. പത്താം വാർഡ് മെമ്പർ സന്ധ്യ മനോഹരൻ ചടങ്ങിൽ നന്ദി പറഞ്ഞു .