ഗ്രാമ വാർത്ത.
തളിക്കുളം ഗവണ്മെന്റ് ഹൈസ്കൂളിലെ 1984-85 SSLC Batch ന്റെ പ്രഥമ കൂട്ടായ്മ “85 memories “
തളിക്കുളം ഗവണ്മെന്റ് ഹൈസ്കൂളിലെ 1984-85 SSLC Batch ന്റെ പ്രഥമ കൂട്ടായ്മ “85 memories ” തൃപ്രയാർ ഡ്രീംലാൻഡ് ഹോട്ടലിലെ DAFFODILS ഹാളിൽ ചേർന്നു. ഷൈലേഷ് ദിവകാരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രമുഖ സിനിമ സീരിയൽ നടൻ ലിഷോയ് ഉദ്ഘാടനകർമം നിർവഹിച്ചു. പൂർവ അധ്യാപികയായ രമണി ടീച്ചറെയും ഖിന്നസ് ജേതാവ് ഹിബ ഹബീബിനെയും ഫാർമസുട്ടിക്കൽ സയൻസിൽ ഇംഗ്ലണ്ടിലെ ഗ്രീൻവിച്ച് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോക്ടർ മാധവദാസ് ജോയിയെയും ചടങ്ങിൽ മെമെന്റോ നൽകി ആദരിച്ചു. GVHS സ്കൂളിലെ ഹെഡ് മിസ്ട്രെസ് ഫാത്തിമ ടീച്ചറും പൂർവ വിദ്യാർത്ഥി Dr ശ്രീകലയും ആശംസ പ്രസംഗവും രമണി ടീച്ചർ അനുഗ്രഹ പ്രഭാഷണവും നടത്തി. ദിനേഷ് വെള്ളാഞ്ചേരി സ്വാഗതവും സന്തോഷ് കരുവത്ത് നന്ദിയും പ്രകാശിപ്പിച്ചു.