തൃശൂർ റോഡിൽ വാടാനപ്പള്ളി സെന്ററിന് കിഴക്ക് സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് പിതാവ് മരിച്ചു. സ്കൂട്ടറിൽ ഒപ്പം സഞ്ചരിച്ചിരുന്ന മകൾക്ക് പരിക്കേറ്റു
വാടാനപ്പള്ളി : തൃശൂർ റോഡിൽ വാടാനപ്പള്ളി സെന്ററിന് കിഴക്ക് സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ച് പിതാവ് മരിച്ചു. സ്കൂട്ടറിൽ ഒപ്പം സഞ്ചരിച്ചിരുന്ന മകൾക്ക് പരിക്കേറ്റു. വാടാനപ്പള്ളി ഹരിത നഗറിന് വടക്ക് മുത്തനാംപറമ്പിൽ ഉണ്ണികൃഷ്ണൻ (66) ആണ് മരിച്ചത്. മകൾ രാജലക്ഷ്മിക്കാണ് പരിക്കേറ്റത്. കാലിൽ പരിക്കേറ്റ ഇവരെ തൃശൂർ അശ്വനി ആശുപത്രിയിൽ പ്രെവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 7.26 നായിരുന്നു അപകടം. എറണാംകുളത്ത് ജോലിയുള്ള മകൾ രാജലക്ഷ്മി വാടാനപ്പള്ളി സെന്ററിൽ ബസിൽ വന്നിറങ്ങിയതോടെ ഇവരെ കൂട്ടി ഉണ്ണികൃഷ്ണൻ സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. തൃശൂരിൽ നിന്ന് വന്നിരുന്ന റോയൽ ബസു മായാണ് സ്കൂട്ടർ ഇടിച്ചത്. റോഡിലേക്ക് തെറിച്ചു വീണ ഉണ്ണികൃഷ്ണൻ തൽക്ഷണം മരിച്ചു. സ്കൂട്ടർ തകർന്നു . വിദേശത്തായിരുന്ന ഉണ്ണികൃഷ്ണൻ ജോലി അവസാനിപ്പിച്ച് നാട്ടിലാണ്. വാടാനപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു. . ഭാര്യ:, ലത പള്ളിയാന. മറ്റു മകൾ :രാധിക.