സാഹിത്യം-കലാ-കായികം
❤ സൗഹൃദവലയങ്ങൾ ❤
❤ സൗഹൃദവലയങ്ങൾ ❤
കിനാക്കളുടെ ആലയങ്ങൾ സൃഷ്ടിച്ചന്റെ മനസ്സാം മാനത്ത് ജ്വലിക്കുന്ന
നക്ഷത്രങ്ങളാണ് ചങ്ങാതിമാർ..
സ്നേഹപാത്രങ്ങളായ മിത്രങ്ങൾ തൻ സൗഹൃദമുണർത്തുന്ന കാറ്റേറ്റ്
മൊട്ടിട്ടന്റെ ഹൃദയകോണിൽ
ജീവിതപുഷ്പങ്ങൾ..
നേട്ടങ്ങളും കോട്ടങ്ങളുമായി കറങ്ങുന്നന്റെ ജീവിതമണ്‌ഡലത്തിലെ
ചക്രവ്യൂഹങ്ങളാണ് സ്നേഹിതർ..
ഒരിളം തെന്നൽ പോലെയന്റെ ഹൃദയസ്പന്ദനങ്ങളായി സൗഹൃദവലയങ്ങൾ..
ജീവിതമെന്നന്റെ മഴപ്പാറ്റകളുടെ ആകാശത്തെ രക്ഷകരായി
ആത്മമിത്രങ്ങൾ..
അനീഷ് സോമൻ