റേഷൻ വിതരണം മുടക്കം കോൺഗ്രസ് കരിദിനം ആചരിച്ചു
റേഷൻ വിതരണ മുടക്കം
കോൺഗ്രസ് കരിദിനം ആചരിച്ചു
അടിക്കടി ഉണ്ടാകുന്ന സെർവർ തകരാർ പരിഹരിക്കാതെ
റേഷൻ വി തരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് തളിക്കുളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു.
കറുത്ത ബാഡ്ജ് ധരിച്ചും കറുത്ത കൊടികൾ പിടിച്ചും
റേഷൻ കടകൾക്ക് മുന്നിൽ കാർഡ് ഉടമകളെ അണിനിര ത്തിയാണ് കോൺഗ്രസ് പ്രതിഷേധം സംഘടിച്ചത്.
റേഷൻ വിതരണം പുനഃസ്ഥാപിക്കുന്നതിൽ സർക്കാർ കാട്ടുന്ന കുറ്റകരമായ അനാസ്ഥ അവസാനിപ്പിക്കണമെന്ന് അവശ്യപ്പെട്ട് കൊണ്ട് കോൺഗ്രസ്സ് പ്രതിഷേധ പ്രകടനവും നടത്തി
ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്ന ത്തിന് ശാശ്വത പരിഹാരം കാണേണ്ട സർക്കാർ നിഷ്ക്രിയമാണ്.
വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടുന്ന സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായ പൊതുവിതരണ സംവിധാനം സാങ്കേതിക പിഴവിന്റെ പേരിൽ
റേഷൻ വിതരണം നിറുത്തിവെച്ചു
ഇത് പാവപ്പെട്ടവരോട് കാട്ടുന്ന ക്രൂരതയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
ഇപോസ് യന്ത്രത്തിന്റെയും സെർവറിന്റെയും തകരാറ് പരിഹരിക്കുന്നതിൽ സംസ്ഥാന സർകാർ തുടർച്ചയായി ദയനീയ പരാജയമാണെന്നും
സോഫ്റ്റ് വെയർ തമ്മിലുള്ള പൊരുത്തമില്ലായ്മയാണ് സെർവറിന്റെ പ്രവർത്തനം താറുമാറാകാൻ കാ രണം. ഉത്തരവാദപ്പെട്ട കേന്ദ്ര ഏജൻസിയും സം സ്ഥാന ഭക്ഷ്യവകുപ്പും പരസ്പരം പഴിചാരി സാധാരണക്കാരെ കൊടിയ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും
പ്രതിഷേധക്കാർ പറഞ്ഞു
തളിക്കുളം ബീച്ച് റോഡിലുള്ള റേഷൻ കടക്ക് മുന്നിൽ പ്രതിഷേധ ധർണ നടത്തി.
ധർണ നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് പി ഐ ഷൗക്കത്തലി ഉത്ഘാടനം ചെയ്തു.
നോർത്ത് മണ്ഡലം പ്രസിഡന്റ് സി വി ഗിരി അധ്യക്ഷത വഹിച്ചു.
പ്രതിഷേധ പ്രകടനത്തിനും ധർണക്കും കോൺഗ്രസ്സ് നേതാകളായ
പി എസ് സുൽഫിക്കർ, ഗഫൂർ തളിക്കുളം, എ എം മെഹബൂബ്, ജീജ രാധാകൃഷ്ണൻ, പി എ അബ്ദുൾ കാദർ, ഷമീർ മുഹമ്മദലി, ടി വി ശ്രീജിത്ത്, ടി യു സുഭാഷ് ചന്ദ്രൻ, കെ എ മുജീബ്, എ പി ബിനോയ്, ഷീബ അജയകുമാർ, എ എ അൻസാർ, നീതു പ്രേംലാൽ, കെ കെ ഉദയകുമാർ എന്നിവർ നേതൃത്വം നൽകി