നവ വൈദീകൻ ആൻറണി ചാലക്കലിന് സ്വീകരണും അനുമോദനവും നൽകി
നവ വൈദീകൻ ആൻറണി ചാലക്കലിന് സ്വീകരണും അനുമോദനവും നൽകി
പുത്തൻപീടിക : സെൻറ് ആൻറണീസ് പള്ളി തിരുപ്പട്ട ആഘോഷ കമ്മറ്റിയുടെ നേതൃത്വത്തിൽ നവവൈദീകൻ ഫാ.ആൻറണി ചാലക്കലിന് സ്വീകരണവും അനുമോദനവും നൽകി .വൈകീട്ട് ഏഴിന് മതബോധന ഹാളിൽ നടന്ന ചടങ്ങിൽ ഇടവകയിലെ വൈദീകരുടെ പ്രതിനിധിയായ ഫാ നൈ ജോ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു .പഴുവിൽ ഫൊറൊന വികാരി റവ.ഡോ വിൻസെൻ്റ് ചെറുവത്തൂർ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു .യുവജനങ്ങൾ സമർപ്പിത ജീവിത രംഗത്തേക്ക് കടന്നു വരണമെന്ന് അദേഹം പറഞ്ഞു. ഇടവക വികാരി റവ.ഫാ ജോസഫ് മുരിങ്ങാത്തേരി അസി.വികാരി ഫാ ജെറിൻ കുരിയളാനിക്കൽ ,പാദുവ മദർ സുപ്പീരിയർ സിസ്റ്റർ ഷിജി ആൻ്റോ ,കൈക്കാരൻ ജേക്കബ്ബ് തച്ചിൽ ,കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കൺവീനർ ടി.പി.പോൾ ,തിരുപ്പട്ട ആഘോഷ കമ്മറ്റി ജനറൽ കൺവീനർ ആൻ്റോ തൊറയൻ എന്നിവർ പ്രസംഗിച്ചു.നവ വൈദീകൻ ഫാ ആൻറണി ചാലക്കൽ മറുപടി പ്രസംഗം നടത്തി. ഇടവകയുടെയും ,ഭക്തസംഘടനകളുടെയും ഉപഹാരം നവവൈദികന് സമ്മാനിച്ചു തുടർന്ന് കലാ പരിപാടികൾ അരങ്ങേറി .കൈകാരൻമാരായ ജോയ് വടക്കൻ ,വർഗ്ഗീസ് കുറ്റിക്കാട്ട് തിരുപ്പട്ട കമ്മറ്റി അംഗങ്ങളായ ജോയ് എ.വി, ഷാജു ഡേവിഡ് ,സൈമൺ കെ എ ,ലൂയീസ് താണിക്കൽ ,ജോഫി ബൈജു ,മിഷ ബിറോഷ് ,ജെയിൻ ഫിലോ, ആൻറണി ടി.ജെ ,ജിമ്മി ടി. ആർ ,അല്ലി ജോഷി ,ആൽവിൻ ടി.പി എന്നിവർ നേതൃത്വം നൽകി