സാഹിത്യം-കലാ-കായികം

കാണുക ജീവിതയാത്രയിൽ പുതുസ്വപ്നങ്ങളെന്നും…

കവിത

സ്വപ്‌നങ്ങൾ…

കാണുന്ന സ്വപ്‌നങ്ങൾ
സഫലമാക്കാൻ…
കാണിക്കണം നാം
പരിശ്രമങ്ങളൊരുപാട്…
കാണാതിരിക്കാൻ കൊതിക്കാതെമർത്യരേ…
കാണുക ജീവിതയാത്രയിൽ പുതുസ്വപ്നങ്ങളെന്നും…

വിൽക്കുവാൻ വെച്ചതില്ലിവിടെയാരും…
വിലകൊടുത്തുവാങ്ങാമെന്നു നീകരുതാൻ…
വിശാലമാം ഈ പ്രപഞ്ചത്തിൽ പിന്നെയും…
വിശ്വാസത്തോടെ പ്രയത്നിക്കണമെന്നുമേ…

നീയേ തേടുന്നതെല്ലാം നിനക്കർഹമെങ്കിലോ…
നീഅറിയാതെ നിന്നിൽ
അണഞ്ഞിടും സത്യം…
നീയേ തുഴ എറിയുകനിന്റെ ലക്ഷ്യം…
നീ നിന്റെ ഉള്ളിൽ പ്രതിഷ്ഠയാക്കണം…

തുഴയുകിൽ നീയറിയാതെ ലക്ഷ്യം പുൽകിടും…
തുടിക്കുന്ന ഓർമ്മകളിൽതിളങ്ങുന്ന-
തുടർച്ചിന്തകൾ നാംപോലുമറിയാതെ…
തുടികൊട്ടിപ്പാട്ടുമായിവരും സ്വപ്നസാക്ഷൽക്കാരം…

അസീസ് എളയോടത്ത്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close