സംസ്ഥാന പട്ടയമേള 14ന് തൃശൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി “എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്” എന്ന മുദ്രാവാക്യം ഉയര്‍ത്തി റവന്യൂ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം തൃശൂർ തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയന് 14ന് രാവിലെ 11ന് നിർവഹിക്കും.
Advertisement
തൃശ്ശൂര്‍ ജില്ലയിലെ പുറമ്പോക്ക് പട്ടയങ്ങള്‍, സുനാമി പട്ടയങ്ങള്‍, വനഭൂമി പട്ടയങ്ങള്‍, കോളനി പട്ടയങ്ങള്‍, ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങള്‍ തുടങ്ങി പതിനായിരത്തിലേറെ പട്ടയങ്ങൾ മേള വഴി വിതരണം ചെയ്യും.
ചടങ്ങിൽ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന് അദ്ധ്യക്ഷത വഹിക്കും. പട്ടികജാതി പട്ടികവര്‍ഗ്ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്, ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദു എന്നിവര്‍ മുഖ്യാതിഥികളാകും.