ഗ്രാമ വാർത്ത.
സി. പി. എമ്മിൽ നിന്ന് രാജി വെച്ചു കോൺഗ്രസ്സിൽ ചേർന്നു
സി പി എമ്മിൽ നിന്ന് രാജി വെച്ചു കോൺഗ്രസ്സിൽ ചേർന്നു
തളിക്കുളം നാലാം വാർഡ് പുളിയംതുരുത്ത് മുൻ ബ്രാഞ്ച് സെക്രട്ടറി വി എസ് മദനമോഹനൻ വാലത്ത്, പി വൈ ജിംഷാദ് എന്നിവർ സി പി എമ്മിൽ നിന്ന് രാജി വെച്ചു കോൺഗ്രസ്സിൽ ചേർന്നു.
തളിക്കുളം കോൺഗ്രസ്സ് ഹൗസിൽ നടന്ന യോഗത്തിൽ വെച്ചാണ്
ഇവർ കോൺഗ്രസ്സ് മെമ്പർഷിപ്പ് എടുത്തത്
നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്
വി ആർ വിജയനിൽ നിന്നാണ്
കോൺഗ്രസ്സ് അംഗത്വം സ്വീകരിച്ചത്.
ചടങ്ങിൽ കോൺഗ്രസ്സ് നേതാകളായ പി ഐ ഷൗക്കത്തലി , സി വി ഗിരി, പി എസ് സുൽഫിക്കർ, എ എം മെഹബൂബ്, ഹിറോഷ് ത്രിവേണി, പി എം അമീറുദ്ധീൻഷാ, എൻ വി വിനോദൻ, ഗഫൂർ തളിക്കുളം, ലിന്റ സുഭാഷ് ചന്ദ്രൻ, സുമന ജോഷി, ഷൈജ കിഷോർ
എന്നിവർ സന്നിഹിതരായിരുന്നു.
കൂടുതൽ പേര് അടുത്ത ദിവസങ്ങളിലായി കോൺഗ്രസ്സ് മെമ്പർഷിപ്പ് എടുക്കുമെന്ന് ഇവർ പറഞ്ഞു