യുവതിയെ കൊലപ്പെടുത്തി വനത്തിൽ തള്ളി; സുഹൃത്ത് പിടിയിൽ

യുവതിയെ കൊലപ്പെടുത്തി വനത്തിൽ തള്ളി; സുഹൃത്ത് പിടിയിൽ
ചാലക്കുടി: യുവതിയെ കൊലപ്പെടുത്തി വനത്തിൽ തള്ളി. സംഭവത്തിൽ സുഹൃത്ത് പിടിയിൽ. അങ്കമാലി പാറക്കടവ് സ്വദേശി ആതിര (26)ആണ് കൊല്ലപ്പെട്ടത്. അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ആതിരയുടെ സുഹൃത്ത് അഖിലിനെ അറസ്റ്റ് ചെയ്തു. ആതിരയെ കഴിഞ്ഞ 29 മുതൽ കാണാനില്ലായിരുന്നു. തുടർന്ന് അന്വേഷണം നടത്തിയ പോലീസിന് അഖിലും ആതിരയും ഒന്നിച്ച് കാറിൽ കയറി പോകുന്നത് കണ്ടതായി വിവരം ലഭിച്ചു. ഇതിൻറെ അടിസ്ഥാനത്തിൽ അഖിലനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തെക്കുറിച്ച് വ്യക്തമായത്
ഇരുവരും തമ്മിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നതായി പോലീസ് പറഞ്ഞു. ഇതേ തുടർന്ന് ആതിരയെ വെറ്റിലപ്പാറ പത്ത് ആറ് വനത്തിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഖിൽ പോലീസിനു മൊഴി നൽകി.
ആതിരയെ ഷാൾ കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും അഖിൽ പോലീസിനോട് പറഞ്ഞു
