ഗ്രാമ വാർത്ത.

തൃപ്രയാർ: മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് സംഘടിപ്പിക്കുന്ന നാട്ടിക നിയോജക മണ്ഡലം തീര സദസ്സ് തിങ്കളാഴ്ച രാവിലെ ഒബതരക്ക് തൃപ്രയാർ ടി.എസ്.ജി.എ സ്റ്റേഡിയത്തിൽ നടക്കുമെന്ന് സി.സി. മുകുന്ദൻ എം.എൽ.എ അറിയിച്ചു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ. രാജൻ, കെ.രാധാകൃഷ്ണൻ , ആർ.ബിന്ദു , ടി.എൻ. പ്രതാപൻ എം.പി എന്നിവർ പങ്കെടുക്കും. മത്സ്യത്തൊഴിലാളി, ഉൾനാടൻ മത്സ്യത്തൊഴിലാളി എന്നി വിഭാഗങ്ങളിൽ നിന്ന് 89 പരാതികൾ ലഭിച്ചിട്ടുണ്ട്. കൂടാതെ അന്നേ ദിവസത്തെ പരാതികളും സ്വീകരിക്കും. പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. ദിനേശൻ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ കെ.ജി. അനിതാ , പി.എസ്.അനിത, ട്രേഡ് യൂനിയൻ നേതാക്കളായ ലാൽ കച്ചില്ലം, എം.കെ. വസന്തൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close