ഗ്രാമ വാർത്ത.
എറവ് ആറാംകല്ലിൽ ബസ്സിടിച്ച് സ്കൂട്ടറിൽ മകനോടൊപ്പം യാത്ര ചെയ്തിരുന്ന റിട്ട. അദ്ധ്യാപിക മരിച്ചു.
എറവ് ആറാംകല്ലിൽ ബസ്സിടിച്ച് സ്കൂട്ടറിൽ മകനോടൊപ്പം യാത്ര ചെയ്തിരുന്ന റിട്ട. അദ്ധ്യാപിക മരിച്ചു.
അരിമ്പൂർ: എറവ് ആറാംകല്ലിൽ ബസ്സിടിച്ച് സ്കൂട്ടറിൽ മകനോടൊപ്പം യാത്ര ചെയ്തിരുന്ന റിട്ട. അദ്ധ്യാപിക മരിച്ചു. എറവ് അഞ്ചാംകല്ല് ചെറുവത്തൂർ ടെൻസിയുടെ ഭാര്യ റെറ്റി (56) യാണ് മരിച്ചത്.
വട്ടേക്കാട് പികെഎം എച്ച്എം യുപി സ്കൂളിലെ അധ്യാപികയായിരുന്നു റെറ്റി. വെള്ളിയാഴ്ച വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. മകനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോൾ ആറാംകല്ല് കപ്പേളക്ക് സമീപത്ത് വച്ച് പുറകിലൂടെയെത്തിയ അന്തിക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം.