തളിക്കുളം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ CDS 25 ആം വാർഷികാഘോഷത്തോടാനുബന്ധിച്ച് അരങ്ങ് 2023 സംഘടിപ്പിച്ചു.
തളിക്കുളം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ CDS 25 ആം വാർഷികാഘോഷത്തോടാനുബന്ധിച്ച് അരങ്ങ് 2023 സംഘടിപ്പിച്ചു. ഒരുമയുടെ പലമ – 2023 എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. തളിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ഐ. സജിത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ ഷീജ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. തളിക്കുളം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജസീന്ത ചടങ്ങിൽ റിപ്പോർട്ട് അവതരിപ്പിച്ചു. കുടുംബശ്രീ പ്രവർത്തകരുടെ വ്യത്യസ്തങ്ങളായ കലാപരിപാടികൾ സംഘടിപ്പിച്ചു. വൈസ് പ്രസിഡണ്ട് പി കെ അനിത ടീച്ചർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബുഷ്റ അബ്ദുൾ നാസർ, എ. എം. മെഹബൂബ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ലിന്റ സുഭാഷ് ചന്ദ്രൻ, ഭഗീഷ് പൂരാടൻ, മെമ്പർമാരായ ഐ എസ് അനിൽകുമാർ, ഷാജി ആലുങ്ങൽ, സിംഗ് വാലത്ത്, സന്ധ്യ മനോഹരൻ, ജീജ രാധാകൃഷ്ണൻ, സുമന ജോഷി, ഷൈജ കിഷോർ, ബിന്നി അറക്കൽ, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ, ബ്ലോക്ക് കോഡിനേറ്റർമാർ എന്നിവരും പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുടുംബശ്രീ വൈസ് ചെയർ പേഴ്സൺ ചടങ്ങിൽ നന്ദി പറഞ്ഞൂ.