ഗ്രാമ വാർത്ത.
നാട്ടിക ഗവൺമെൻറ് ഫിഷറീസ് ഹൈസ്കൂൾ 1996 വർഷത്തെ SSLC ബാച്ചിന്റെ കുടുംബസംഗമം വിവിധപരിപാടികളോടെ ആഘോഷിച്ചു.
നാട്ടിക ഗവൺമെൻറ് ഫിഷറീസ് ഹൈസ്കൂൾ 1996 വർഷത്തെ SSLC ബാച്ചിന്റെ കുടുംബസംഗമം വിവിധപരിപാടികളോടെ ആഘോഷിച്ചു. 96 SSLC ബാച്ച് എന്ന വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.. 27 വർഷങ്ങൾക്കു ശേഷമുള്ള ഒത്തുചേരലിന്റെ ഭാഗമായി അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികൾ, മത്സരങ്ങൾ, സമാദരണം, പഠനസഹായവിതരണം എന്നിവ നടത്തി.
അഡ്വ. എം.ആർ മൗനിഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജ്യോതിബാസ് വിക്രംചേരി, സത്യരാജ് നാട്ടിക, ചാവക്കാട് നഗരസഭ മുൻ ഉപാദ്ധ്യക്ഷ മഞ്ജുഷ, കായികാധ്യപകൻ കണ്ണൻ മാഷ്, കായികതാരം സാദിഖ്, വലപ്പാട് പഞ്ചായത്ത് അംഗം പ്രഹർഷൻ എന്നിവർ പ്രസംഗിച്ചു. ബിനേഷ് കുന്നത്ത്, നിജിൽ, രാജേഷ് വളവത്ത്, ബഷീർ, സുർജിത് വിക്രംചേരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.