ഗ്രാമ വാർത്ത.
ആവണങ്ങാട്ടിൽ കളരി സർവതോഭദ്രം ഓർഗാനിക്സ് തണ്ണിമത്തൻ
ശ്രീ ആവണങ്ങാട്ടിൽ കളരി സർവതോഭദ്രം ഓർഗാനിക്സ് തണ്ണിമത്തൻ വിതരണ ഉദ്ഘാടനം
ശ്രീ ആവണങ്ങാട്ടിൽ കളരി സർവതോഭദ്രം ഓർഗാനിക്സിന്റെ ആഭിമുഘ്യത്തിൽ 30 സെന്റിൽ ജൈവരീതിയിൽ തണ്ണിമത്തൻ കൃഷിചെയ്തു.ഏകദേശം 5000kg വിളവ് ലഭിച്ചു.തണ്ണിമത്തന്റെ വിതരണം ഉദ്ഘാടനം ചടങ്ങ് പത്മശ്രീ ചെറുവയൽ രാമൻ നിർവഹിച്ചു.പുതിയ തലമുറ ജൈവകൃഷി രീതിയിലേക്ക് തിരിച്ചു വരുന്നതിന്റെ ആവശ്യകതയെ കുറിച്ചു അദ്ദേഹം സംസാരിച്ചു.ജ്യോതിഷ് തണ്ടാശ്ശേരി സ്വാഗതം ആശംസിച്ച ചടങ്ങിൽ ശ്രീ ആവണങ്ങാട്ടിൽ കളരി അഡ്വ.ഏ.യു. ഹൃഷികേശ് അധ്യക്ഷത വഹിച്ചു.ശ്രീ ആവണങ്ങാട്ടിൽ കളരി ഏ.വി. രാഹുൽ നന്ദി പറഞ്ഞു.