സിറ്റിസണ്‍ ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജ്യോതിരാമന്‍ നിർവഹിച്ചു.
അന്തിക്കാട് ഗ്രാമപഞ്ചായത്ത്
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിവിധ വകുപ്പുകൾ ഏജൻസികൾ സർവ്വകലാശാലകൾ ഭരണഘടനാ സ്ഥാപനങ്ങൾ മുഖേന ലഭിക്കുന്ന എല്ലാ സേവനങ്ങളുടെയും വിവരങ്ങൾ ലഭ്യമാകുന്നതിന് ആരംഭിച്ച സിറ്റിസണ്‍ ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജ്യോതിരാമന്‍ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.സുജിത്ത് അന്തിക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ അന്തിക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വർഗ്ഗീസ് സി.എ സ്വാഗതം പറഞ്ഞു ചടങ്ങില്‍ അന്തിക്കാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ.കെ.എ , അന്തിക്കാട് ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി രാജേഷ്.കെ.ആർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു അന്തിക്കാട് ഗ്രാമപഞ്ചായത്ത് ജീവനക്കാരും,വാർഡ് മെമ്പർമാരും , മറ്റു നാട്ടുകാരും പരിപാടിയില്‍ പങ്കെടുത്തു.
ടെക്നിക്കല്‍ അസിസ്റ്റന്റ് സുജിത .പി.എസ് ചടങ്ങില്‍ നന്ദി പറഞ്ഞു.