ഗ്രാമ വാർത്ത.

എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഒരുക്കിയ കേരള ടൂറിസം വകുപ്പിന്റെ മനോഹരമായ സ്റ്റാളിൽ വന്നാൽ സുരങ്കയും ഏലത്തോട്ടവും മുനിയറയും കണ്ടു മടങ്ങാം.

ഏലക്കാടുകളുടെ ഇടയിൽ നിന്ന് സുരങ്ക കണ്ടു മടങ്ങാം

എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഒരുക്കിയ കേരള ടൂറിസം വകുപ്പിന്റെ മനോഹരമായ സ്റ്റാളിൽ വന്നാൽ സുരങ്കയും ഏലത്തോട്ടവും മുനിയറയും കണ്ടു മടങ്ങാം. ഗ്രാമീണ ടൂറിസത്തിന്റെ ആശയം പകർന്നാണ് സ്റ്റാൾ ഒരുക്കിയിരിക്കുന്നത്. മലയോര നാടിന്റെ കൃഷിയും കാടിന്റെ ഭംഗിയും മുനിയറയും ഒരുക്കിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി.ഇതോടുകൂടി പ്രദർശനമേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നായി വിനോദ സഞ്ചാര വകുപ്പ് ഒരുക്കിയ സ്റ്റാൾ മാറിക്കഴിഞ്ഞു.

സ്റ്റാളിന്റെ പ്രവേശന കവാടം മാതൃകാ ഏലത്തോട്ടത്തിലേക്ക് പോകുന്നരീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഈ തോട്ടത്തിനുള്ളിലൂടെ കടന്ന് സുരങ്കയിലൂടെ പുറത്തേക്ക് കടക്കാം. ഏലത്തോട്ടത്തിൽ പണ്ടുകാലത്ത് ഉപയോഗിച്ച കാവൽ പുരയും ഒരുക്കിയിരിക്കുന്നു. ചരിത്രത്തിനൊപ്പം സ്ഥാനം പിടിച്ചിട്ടുള്ള മുനിയറകളുടെ മാതൃകകളും സ്റ്റാളിനെ കൗതുകം ഉണർത്തി.

കാസർഗോഡ് ജില്ലയിലെ മലമ്പ്രദേശങ്ങളിൽ വെള്ളത്തിനായി നിർമിക്കുന്ന തുരങ്കമാണ് ‘സുരങ്ക’.15 അടി നീളവും 10 അടി ഉയരവുമുള്ള സുരങ്ക കടന്ന് പുറത്തേക്ക് പോകുന്നത് ഒരു വേറിട്ട അനുഭവമാണ്.നിരവധി പേരാണ് ഏലത്തോട്ടത്തിൽ എത്തി സെൽഫിയെടുത്ത് മടങ്ങുന്നത്. പ്രത്യേകതരം ലൈറ്റുകളുടെ ഭംഗിയും ഏലത്തോട്ടത്തിന്റെ കാഴ്ചകൾ കൂടുതൽ മനോഹരമാക്കുന്നു.

കുട്ടികൾക്കും മുതിർന്നവർക്കും ആയി വിനോദത്തിന് ഏലത്തോട്ടത്തിനിടയിൽ നിന്ന് അമ്പെയ്യാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കേരളത്തിന്റെ വിനോദ സഞ്ചാര ഇടങ്ങളെക്കുറിച്ചുള്ള വീഡിയോകൾ കണ്ടു മടങ്ങാം. ഇതിനുപുറമെ സംസ്ഥാനത്തെയും ജില്ലയിലെയും വിവിധ ടൂറിസ്റ്റ് ഇടങ്ങൾ, കേരള മാപ്പ്, തുടങ്ങിയ വിവരങ്ങളും ടൂറിസത്തിന്റെ നവീന പദ്ധതികളെക്കുറിച്ചുള്ള സംശയങ്ങൾ ചോദിക്കാനും ഇവിടെ അവസരമുണ്ട്.

വിനോദസഞ്ചാര വകുപ്പിന്റെ സ്റ്റാളിൽ എത്തുന്നവർക്ക് കേരളത്തിലെ മൂന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം എഴുതി സമ്മാനം നേടാനും അവസരമുണ്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close