കുഞ്ഞുണ്ണി മാഷ് ജയന്തിയും പുരസ്കാരദനവും നടത്തി
കുഞ്ഞുണ്ണി മാഷ് ജയന്തിയും പുരസ്കാരദനവും നടത്തി.
ഗുരുവായൂർ വേദിക സാംസ്കാരിക
സമിതി കുഞ്ഞുണ്ണി മാഷിന്റെ തൊണ്ണൂറ്റിയേഴാം ജയന്തി
ആഘോഷവും പുരസ്കാരദാനവും നടത്തി. ഗുരുവായൂർ നഗര സഭ ലൈബ്രറി ഹാളിൽ കവിയും ഗാനരചയിതാവുമായ
ആർ.കെ.ദാമോദരൻ ഉൽഘാടനം
ചെയ്തു.
ഇന്നത്തെ ഹൈക്കു കവിതകൾ പ്രചാരത്തിലെത്തുന്നതിനും പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ കുഞ്ഞു പദങ്ങൾ കൊണ്ട് ആശയ സമ്പന്നമായ കവിതകൾ കൈരളിക്ക് സമ്മാനിച്ച കവിയാണ് കുഞ്ഞുണ്ണി മാഷെന്ന് അദ്ദേഹം വ്യക്തമാക്കി.
കവി രാധാകൃഷ്ണൻ
കാക്കശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
ഈ വർഷത്തെ കുഞ്ഞുണ്ണിമാഷ്
പുരസ്കാരമായ ശില്പവും പ്രശസ്തിപത്രവും കാഷ് അവാർഡും (15000 രൂപ) കവി രാമകൃഷ്ണൻ കണ്ണോ മിന് (കണ്ണൂർ ) സമ്മാനിച്ചു.
എഴുത്തുകാരി ശ്രീകല മോഹൻ
ദാസ് മുഖ്യ പ്രഭാഷണം നടത്തി.പ്രസിഡണ്ട് സജീവൻ നമ്പിയത്ത് ,
സിനിമാതാരം നന്ദകുമാർ എലിഞ്ഞിപ്ര , കഥാകൃത്ത് ഗോപി
നാഥ് ചേന്നര,കവി കെ. ദിനേശ് രാ
ജ ,സേതുഎന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്ക് വിദ്യാ
ഭ്യാസ പുരസ്കാരങ്ങളും വിതരണം
ചെയ്തു.
ഫോട്ടോ .
കുഞ്ഞുണ്ണി മാഷ് ജയന്തി
ആഘോഷ ഉൽഘാടനവും പുരസ്കാര
ദാനവും ആർ.കെ.ദാമോദരൻ
നിർവ്വഹിക്കുന്നു.