അക്ഷരമുറ്റത്ത് കരുതലായി മണപ്പുറം ഫൗണ്ടേഷൻ*
അക്ഷരമുറ്റത്ത് കരുതലായി മണപ്പുറം ഫൗണ്ടേഷൻ
മണപ്പുറം ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധത വിഭാഗമായ മണപ്പുറം ഫൗണ്ടേഷൻ തളിക്കുളം മതിലകം അന്തിക്കാട് ചാവക്കാട് എന്നീ നാല് ബ്ലോക്ക് പഞ്ചായത്തുകളിലെ 22 ഗ്രാമപഞ്ചായത്തിലെ ഓരോ പഞ്ചായത്തിൽ നിന്നും മാതാപിതാക്കൾ നഷ്ടപ്പെട്ടതോ . ഏക രഷാകർത്വത്തിലുള്ള തോ ആയ 7.8.9 ക്ലാസ്സുകളിലുള്ള 100വീതം തെരഞ്ഞെടുക്കപ്പെട്ട 2200 BPL വിദ്യാർത്ഥി / വിദ്യാർത്ഥിനികൾക്കായി ബാഗ്, പുസ്തകം, കുട എന്നിവ അടങ്ങുന്ന 1500 രൂപ വിലമതിക്കുന്ന പഠന കിറ്റിന്റെ വിതരണ പരിപാടി അക്ഷരമുറ്റത്ത് കരുതലായ് 2023 ന്റെ ഉദ്ഘാടനം വിദ്യഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ത്യപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ വെച്ച് . നിർവ്വഹിച്ചു. ആശിർവാദ് മൈക്രോ ഫൈനാൻസ് മാനേജിങ് ഡയറക്ടർ ശ്രീ.ബി.എൻ രവീന്ദബാബു അധ്യക്ഷ വഹിച്ച ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി.കെ ഡേവിസ് മാസ്റ്റർ, ജില്ല കളക്ടർ കൃഷ്ണ തേജ ഐ.എ എസ് , ആലപ്പുഴ എം.എൽ.എ പി.പി. ചിത്തരജ്ഞൻ, കയ്പമംഗലം എം.എൽ എ ഇടി ടൈസൺ മാസ്റ്റർ, നാട്ടിക എം.എൽ.എ സി സി മുകുന്ദൻ , തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ , ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിഗ് കമ്മിറ്റി ചെയര്മാൻ പി.എം. അഹമ്മദ്,
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ശ്രീ.കെ.സി. പ്രസാദ് മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി.കെ ഗിരിജ, ചാവക്കാട് ബ്ലോക്ക് പ്രസിഡന്റ് ശ്രീമതി അഷിത, അന്തിക്കാട് ബ്ലോക്ക് പ്രിസിഡന്റ് ശ്രീ. കെ.കെ ശശിധരൻ എന്നിവർ പങ്കെടുത്തു.
പഞ്ചായത്ത് പ്രിസിഡന്റുമാരായ ശ്രീ.സി. കെ ചന്ദ്രബാബു ( എടത്തുരുത്തി), ശ്രീമതി.ശാന്തി ഭാസി (വാടാനപ്പിള്ളി) , ശ്രീമതി.സുശീല സോമൻ (എങ്ങണ്ടിയൂർ), രതി അനിൽ കുമാർ (താന്ന്യം ), സ്മിത അജയകുമാർ (അരിബൂർ ),ഇന്ദുലാൽ (ചാഴൂർ), ശ്രീമതി. ജോതി രാമൻ ( അന്തിക്കാട് ), ശ്രീമതി.ശോഭന രവി (കയ്പമംഗലം),ശ്രീമതി. ബിന്ദു രാധാകൃഷ്ണൻ ( എടവിലങ്ങ് ) ശ്രീമതി വിനീത മോഹൻദാസ് (പെരിഞ്ഞനം), വൈസ് പ്രസിഡന്റ് രജനി ബാബു(നാട്ടിക), പി ഐ സജിത (തളിക്കുളം ഗ്രാമപഞ്ചായത്ത്) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.