കുടുംബശ്രീ അരങ്ങ് 2023 ഒരുമയുടെ പലമ ചാവക്കാട് താലൂക്ക് തല കലോത്സവത്തിൽ ഓവറോൾ കിരീടം വാടാനപ്പള്ളി മോഡൽ CDS ന്
കുടുംബശ്രീ അരങ്ങ് 2023 ഒരുമയുടെ പലമ ചാവക്കാട് താലൂക്ക് തല കലോത്സവത്തിൽ ഓവറോൾ കിരീടം വാടാനപ്പള്ളി മോഡൽ CDS ന് : കുടുംബശ്രീ ജില്ലാ മിഷൻ അരങ്ങു 2023 ഒരുമയുടെ പലമയിൽ ചാവക്കാട് താലൂക്കിലെ 17 സിഡിഎസ് കൾ തമ്മിലുള്ള വാശിയേറിയ മത്സരത്തിൽ 169 പോയിന്റ് നേടി വാടാനപ്പള്ളി കുടുംബശ്രീ മോഡൽ സി ഡി എസ് ഓവറോൾ കിരീടം കരസ്ഥമാക്കി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സബിത്ത്. എ.എസ്, കുടുംബശ്രീ ചെയർപേഴ്സൺ ബീന ഷെല്ലി, വൈസ് ചെയർപേഴ്സൺ അസീബ അസീസ്, മെമ്പർ സെക്രെട്ടറി കെ. കെ. ലത, സിഡിഎസ് മെമ്പർമാർ, അക്കൗണ്ടന്റ് ദിവ്യ. സി. പി,ബ്ലോക്ക് കോർഡിനേറ്റേഴ്സ്, മത്സരാർത്ഥികൾ,എന്നിവർ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ നിർമ്മൽ എന്നിവരിൽ നിന്നും സമ്മാനം ഏറ്റുവാങ്ങി. തുടർച്ചയായ മൂന്നാം തവണയാണ് കുടുംബശ്രീ മോഡൽ സി ഡി എസ് ചാവക്കാട് തല താലൂക്ക് മത്സരത്തിൽഓവറോൾ ചാമ്പ്യന്മാരാകുന്നത്.