ഡോ വന്ദനക്ക് കണ്ണീരിൽ കുതിർന്ന ബാഷ്പാഞ്ചലിയുമായി കോൺഗ്രസ്സ്
ഡോ വന്ദനക്ക് കണ്ണീരിൽ കുതിർന്ന ബാഷ്പാഞ്ചലിയുമായി കോൺഗ്രസ്സ്
പെരിങ്ങോട്ടുകര : താന്ന്യം നോർത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആതുരസേവനത്തിനിടയിൽ നരാധമൻ്റെ കൊലകത്തിക്ക് ഇരയായഡോ. വന്ദന ദാസിന് കണ്ണീരിൽ കുതിർന്ന ബാഷ്പാഞജലികൾ സരയൂ തീരത്ത് നടന്ന ചടങ്ങിൽ അർപ്പിച്ചു .നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ആൻ്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഴുകുതിരി കത്തിച്ചു കൊണ്ട് അനുസ്മരണ ചടങ്ങ് കഥാകൃത്ത് അഷ്റഫ് അമ്പയിൽ ഉദ്ഘാടനം ചെയ്തു .സംരക്ഷണ കവ ജം തീർക്കേണ്ട പോലീസ് നോക്കുകുത്തിയായി നിന്നത് കേരളത്തിന് അപമാനമാണെന്നും ഇത്തരം കിരാത സംഭവങ്ങൾ അനുദിനം വർദ്ധിച്ചു വരുന്നത് ആശങ്കാജനകമാണെന്നും അദേഹം പറഞ്ഞു .കോൺഗ്രസ് നേതാക്കളായ നിസ്സാർ കുമ്മം കണ്ടത്ത് ,ഷൈൻ നാട്ടിക ,റോയ് ആൻറണി ,കിരൺ തോമസ് ,ഉമ്മർ കാരണ പറമ്പിൽ ,ഷാഹിർ വലിയ കത്ത് ,പ്രമോദ് കണിമംഗലത്ത് എന്നിവർ പ്രസംഗിച്ചു .ടി .എസ് ഗണേശൻ ,റഷീദ് താന്ന്യം ,ഷംസുദ്ദീൻ ചെമ്മാപ്പിള്ളി ,നിധിൻ മോഹൻ എന്നിവർ നേതൃത്വം നൽകി