ഗ്രാമ വാർത്ത.

നിലക്കാത്ത ആരവം : ആറാം ദിനത്തിലും പ്രിയമേറി എന്റെ കേരളം

നിലക്കാത്ത ആരവം : ആറാം ദിനത്തിലും പ്രിയമേറി എന്റെ കേരളം

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായ ‘എന്റെ കേരളം’ മെഗാ എക്‌സിബിഷന്റെ ആറാം ദിനം വൈവിധ്യവും വിജ്ഞാന പ്രദവും പരിപാടികളാൽ സമ്പന്നമായി. കളിയും ചിരിയും പാട്ടുമായി മേളയിൽ ഉത്സവാരവം തീർക്കുന്നതായിരുന്നു കലാഭവൻ സലീമും സംഘവും അവതരിപ്പിച്ച കോമഡി ഷോ. സിനിമാതാരവും നർത്തകിയുമായ രചന നാരയണൻകുട്ടിയുടെ മൺസൂൺ അനുരാഗ നൃത്തസന്ധ്യ കാണികളുടെ മനം കവർന്നു.

കരിയർ എക്സ്പോ പവലിയനിൽ മികച്ച ജനപങ്കാളിത്തത്തോടെ നടന്ന ‘ന്നാ ഒരു കൈ നോക്കിയാലോ ‘ എന്ന സെമിനാർ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സെമിനാറിന് ജില്ലാ ആസൂത്രണ സമിതിയാണ് നേതൃത്വം നൽകിയത്. ‘ഒരു പ്രശ്നം ഒരു സംരംഭം യുവതയുടെ ആശയം’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിവിധ ദിവസങ്ങളിലായി യുവ ജനങ്ങളുടെ ആശയ അവതരണം നടത്തിയിരുന്നു.

ഐ. ടി. മെഷീൻ ലേണിംഗ്, എ. ഐ.യു. ഐ. തൊഴിൽ രംഗത്തെ സാധ്യതകൾ വിശദീകരിക്കുന്നതായിരുന്നു ഡോ. വിനോദ് ഭട്ടതിരിപ്പാടിന്റെ കരിയർ ഗൈഡൻസ് ക്ലാസ്. വിവിധ കോഴ്സുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് സരസവും ലളിതവുമായ മറുപടി നൽകി വിസ്മയിപ്പിച്ച ക്ലാസായിരുന്നു മുൻ ആഭ്യന്തര വകുപ്പ് കൺസൽട്ടന്റും സൈബർ ഫോറൻസിക് വിദഗ്ദനുമായ വിനോദ് ഭട്ടതിരിപ്പാട് നയിച്ച എഞ്ചിനീയറിംഗ് സൈബർ ഫോറൻസിക് രംഗത്തെ തൊഴിൽ സാധ്യതകളെ കുറിച്ചുള്ള സെമിനാർ.

കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന പാചക മത്സരവേദിയിൽ ഞായറാഴ്ചയിലെ വിഭവം രുചിയൂറും കേക്കുകളാണ്. കാർട്ടൂൺ കഥാപാത്രങ്ങൾ, വീട്, മാമ്പഴം തുടങ്ങി വിവിധ രൂപത്തിൽ മേശയിലെത്തിയ കേക്കുകൾ കാണികളിലും കൗതുകമായി.

അക്ഷയ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തുടങ്ങിയ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കാനായതിൽ മികച്ച അഭിപ്രായമാണ് ജനങ്ങൾ നൽകിയത്. അവധി ദിവസങ്ങൾ ആസ്വദിക്കാനായ സന്തോഷം പങ്കുവെയ്ക്കുകയാണ് വിദ്യാർത്ഥികൾ. സുരങ്കയും ഏലയ്ക്കാ തോട്ടവും കൗതുകത്തോടെയാണ് കുട്ടികൾ നോക്കി കണ്ടത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close