മത്സ്യവ്യവസായത്തിൽ സാധ്യതകളേറെ നവീന ആശയങ്ങളുമായി ഫിഷറീസ് ബി ടു ബി മീറ്റ്
മത്സ്യവ്യവസായത്തിൽ സാധ്യതകളേറെ
നവീന ആശയങ്ങളുമായി ഫിഷറീസ് ബി ടു ബി മീറ്റ്
മൽസ്യവ്യവസായത്തിലെ നവീന സാധ്യതകൾ, ലാഭകരമായ രീതികൾ എന്നിവ പരിചയപ്പെടുത്തി ഫിഷറീസ് വകുപ്പ്. എന്റെ കേരളം പ്രദർശനത്തോടനുബന്ധിച്ച് നടത്തിയ ബിസിനസ് ടു ബിസിനസ് മീറ്റിലാണ് മൽസ്യമേഖലയിലെ പുത്തൻ അറിവുപകർന്നത്.
മത്സ്യ ഉത്പന്നങ്ങളുടെ മാർക്കറ്റിംഗ്, ഉത്പാദനത്തിന്റെ പ്രതിസന്ധികൾ, എങ്ങനെ കൂടുതൽ ലാഭം നേടാം, ന്യായവില ലഭ്യമാക്കാം തുടങ്ങിയ കര്യങ്ങൾ മീറ്റിൽ ചർച്ച ചെയ്യുകയുണ്ടായി. മൽസ്യകൃഷിക്ക് ആവശ്യമായ ഉപകരണങ്ങളുടെ വിൽപനയും വാങ്ങലും ആണ് പ്രധാനമായും ബി ടൂ ബി മീറ്റിൽ പരിചയപ്പെടുത്തിയത്.
ചേലക്കര പോളി ടെക്നിക് ഇലക്ട്രോണിക് മൂന്നാം വർഷ വിദ്യാർത്ഥികൾ ആയ സിബിനും സംഘവും അവതരിപ്പിച്ച അക്വാ ടോണിക് ബേസ് ആയി വിഷരഹിത മൽസ്യം ഉണ്ടാക്കാനുള്ള കൃഷി മോഡൽ അവതരിപ്പിച്ചു. അവർ വികസിപ്പിച്ച ഓട്ടോ കൺട്രോൾ മൊഡ്യൂൾ സിസ്റ്റം ശ്രദ്ധേയമായി. വെള്ളത്തിന്റെ ഗുണ നിലവാരം കൃത്യമാക്കൻ അവർ വികസിപ്പിച്ച സിസ്റ്റം വഴി കഴിയും. പ്രേക്ഷകരുടെ സംശയങ്ങൾക്ക് വിദ്യാർത്ഥികൾ മറുപടി നൽകി.
മൽസ്യ മേഖലയിലെ ഉത്പാദകർക്കും വിതരണക്കാർക്കും സംശയങ്ങൾ നേരിട്ടു ചോദിച്ചു മനസ്സിലാക്കാൻ അവസരമുണ്ടായി.
ഫിഷരീസ് അസിസ്റ്റന്റ് ഡയറക്ടർ ലിസി പി. ഡി., ചാലക്കുടി ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ജീബിന എൻ. എം., അസിസ്റ്റന്റ് ഫീഷറീസ് ഓഫിസർ ജോമോൾ സി. ബേബി തുടങ്ങിയവർ മീറ്റിൽ പങ്കെടുത്തു.