അറിയാം കലാമണ്ഡലത്തെ എന്റെ കേരളത്തിലൂടെ
അറിയാം കലാമണ്ഡലത്തെ എന്റെ കേരളത്തിലൂടെ
കലയെ സ്നേഹിക്കുന്നവർക്ക് കേരള കലാമണ്ഡലത്തെ അറിയാൻ ഇന്ന് (മെയ് 16) കൂടി അവസരം. സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് തേക്കിൻ കാട് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിലാണ് കലാമണ്ഡലത്തിന്റെ കലാപ്രദർശനം ഒരുക്കിയിട്ടുള്ളത്. കഥകളി, കൂടിയാട്ടം, ഓട്ടൻതുള്ളൽ,മോഹിനിയാട്ടം എന്നീ ശാസ്ത്രീയ കലാരൂപങ്ങളുടെ ആടയാഭരണങ്ങളും , വാദ്യോപകരണങ്ങൾ, പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവ കലാമണ്ഡലത്തിന്റെ സ്റ്റാൾ സന്ദർശിച്ചാൽ നേരിട്ടറിയാം.
കഥകളിയുടെ വ്യത്യസ്ത തരത്തിലുള്ള മുഖത്തെഴുത്തും ചുട്ടിയും ആസ്വദിക്കാനും അവസരമൊരുക്കുകയാണ് എന്റെ കേരളം മേള . കൂടിയാട്ടം പുരുഷ വേഷത്തിലെ വിദൂഷകന്റെ കുടുമയും കൊളപുരത്തട്ടുമെല്ലാം അടുത്തറിയാം. ഓട്ടൻ തുള്ളലിലെ കിരീടം, ഒറ്റനാക്ക്, കച്ച എന്നിങ്ങനെ കലാമണ്ഡലത്തിലെ അരങ്ങിൽ നിറയുന്ന ശാസ്ത്രീയ കലകളെ ജനങ്ങളിലെത്തിക്കുകയാണ് പ്രദർശനത്തിലൂടെ. വാദ്യോപകരണങ്ങളായ ചെണ്ട, മൃദംഗം, തിമില,മിഴാവ്, മദ്ദളം, ഇടയ്ക്ക എന്നീ വാദ്യോപകരണങ്ങളും ഗ്രന്ഥങ്ങളും ഇവിടെയുണ്ട്.