ഗ്രാമ വാർത്ത.
അമ്മായിയമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു
അമ്മായിയമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു.
അന്തിക്കാട്: ഭാര്യയുമായി പിണങ്ങി കഴിഞ്ഞിരുന്ന മരുമകൻ ഭാര്യ വീട്ടിലെത്തി അമ്മായിയമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചു. അന്തിക്കാട് പടിയം വലിയപറമ്പ് കുറുവങ്ങാട്ടിൽ രാജന്റെ ഭാര്യ ഓമന (62)ക്കാണ് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ മരുമകൻ മണലൂർ സ്വദേശി ചിരുകണ്ടത്ത് നിധീഷി(38) നെ അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തു.