ഗ്രാമ വാർത്ത.
വത്സലമ്മ ഇനിമുതൽ ബി പി എൽ കാർഡിനുടമ
വത്സലമ്മ ഇനിമുതൽ ബി പി എൽ കാർഡിനുടമ
പുല്ലൂർ അമ്പലനട കോളനിയിലെ വാരിയത്ത് വീട്ടിൽ വത്സല എന്ന അമ്മയ്ക്ക് ഇതുവരെ ഉണ്ടായിരുന്നത് എപിഎൽ കാർഡ് ആയിരുന്നു. സ്വന്തം ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഏറെ പാടുപെടുന്ന വത്സലമ്മയ്ക്ക് കേറി കിടക്കാൻ ഒരിടം പോലും ഇല്ല. അനുജത്തിയുടെ വീട്ടിലാണ് മകനും മരുമകളും പേരക്കുട്ടികളും അടങ്ങുന്ന കുടുംബം താമസിക്കുന്നത്.
മകൻ പെയിന്റ് പണിക്ക് പോയിട്ടാണ് കുടുംബം നോക്കുന്നത്. ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ഉള്ള അമ്മ ഏറെ ദുരിതത്തിൽ നിന്നും ഒരു പരിഹാരം കിട്ടുമെന്ന പ്രതീക്ഷയിൽ ആണ് മുകുന്ദപുരം താലൂക്ക് അദാലത്തിൽ എത്തിയത്.
ബിപിഎൽ കാർഡ് രണ്ടു ദിവസത്തിനുള്ളിൽ ലഭിക്കും എന്ന മന്ത്രിയുടെ ഉറപ്പിൻ മേലാണ് വത്സലമ്മ അദാലത്തിൽ നിന്നും പടിയിറങ്ങിയത്.