ഗ്രാമ വാർത്ത.

ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം 7ാം വര്‍ഷത്തിലേക്ക്

തൃശുർ മെഡിക്കൽ കോളജിൽ ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോർ വിതരണം ഏഴാം വർഷത്തിലേക്ക്. വയറെരിഞ്ഞ് വരിയിൽ നിൽക്കുന്നവർക്ക് പൊതിച്ചോറിന്‍റെ രൂപത്തില്‍ കെട്ടിയ ഡി വൈ എഫ് ഐ സ്നേഹം വിളമ്പാന്‍ തുടങ്ങിയിട്ട് 7 വര്‍ഷങ്ങളായെന്ന് ഡിവൈഎഫ്ഐ ഫേസ്ബുക്കിലൂടെ അറിയിച്ചു.
ഇതുവരെ ഒരു കോടിയോളം പൊതിച്ചോറുകളാണ് ഡിവൈഎഫ്ഐ വീടുകളിൽ നിന്ന് ശേഖരിച്ച് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകിയത്. തൃശുർ മെഡിക്കൽ കോളേജിന് മുന്നിൽ ഏഴ് വർഷമായി മുടങ്ങാത്ത കാഴ്ചയുമാണ് പൊതിച്ചോറ് വിതരണം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close