ഗ്രാമ വാർത്ത.
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പെരിഞ്ഞനം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരിഞ്ഞനം മണ്ണാംപറമ്പിൽ വാസുദേവൻ മകൻ ജിജോ(38) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച പെരിഞ്ഞനം ത്രിവേണിയിൽ വെച്ച് യുവാവ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജിജോയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.