ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ പതിനേഴാമത് വാർഷിക പൊതുയോഗം 2023 മെയ് 20 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് വലപ്പാട് ചന്തപ്പടിയിൽ കെ.സി വാസു മെമ്മോറിയൽ ഹാളിൽ
ആക്ട്സ് തൃപ്രയാർ ബ്രാഞ്ചിന്റെ പതിനേഴാമത് വാർഷിക പൊതുയോഗം 2023 മെയ് 20 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് വലപ്പാട് ചന്തപ്പടിയിൽ കെ.സി വാസു മെമ്മോറിയൽ ഹാളിൽ വെച്ച് നടക്കും.
ആക്ട്സ് തൃശൂർ ജില്ലാ വർക്കിങ്ങ് പ്രസിഡന്റും തൃശൂർ കോർപ്പറേഷൻ മേയറുമായ എം.കെ വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് ആക്ട്സ് ജില്ലാ പ്രസിഡന്റും തൃശൂർ ജില്ലാ കളക്ടറുമായ വി.ആർ കൃഷ്ണ തേജ ഐ.എ.എസ് ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. തൃപ്രയാർ ബ്രാഞ്ച് പ്രസിഡന്റ് പി.വിനു ചടങ്ങിന് സ്വാഗതമാശംസിക്കും. ബ്രാഞ്ച് സെക്രട്ടറി സന്തോഷ് മാടക്കായി റിപ്പോർട്ട് അവതരിപ്പിക്കും. കൺവീനർ പ്രേംലാൽ വലപ്പാട് പ്രമേയം അവതരിപ്പിക്കും. ആക്ട്സ് ജനറൽ സെക്രട്ടറി ഫാ: ഡേവീസ് ചിറമ്മൽ മുഖ്യ പ്രഭാഷണം നടത്തും. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി പ്രസാദ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശീധരൻ, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആർ ദിനേശൻ, വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിനി ത ആഷിക്ക്, തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത, താന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോതി രാമൻ, വലപ്പാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്. ഒ സുശാന്ത് കെ.എസ്, തൃപ്രയാർ ജോയിന്റ് ആർ.ടി.ഒ സിന്ധു കെ.ബി, നാട്ടിക ഫയർ & റെസ്ക്യു സ്റ്റേഷൻ ഓഫീസർ വർഗീസ് പി.ഒ എന്നിവർ വിശിഷ്ടാധിതികളായിരിക്കും. തൃപ്രയാർ ബ്രാഞ്ച് ട്രഷറർ വി.ഗോപാലകൃഷ്ണൻ വരവ് ചെലവ് കണക്ക് അവതരിപ്പിക്കും.
ആക്ട്സ് തൃശൂർ ജില്ലാ സെക്രട്ടറിയും തൃപ്രയാർ ബ്രാഞ്ച് രക്ഷാധികാരിയുമായ സുനിൽ പാറമ്പിൽ, ലീഗൽ അഡ്വയ്സർ ആർ ധീരജ്, വലപ്പാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഇ. പി അജയഘോഷ്, നാട്ടിക ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീദേവി മാധവൻ, ബ്രാഞ്ച് രക്ഷാധികാരി പി.ജി നായർ, തൃപ്രയാർ പ്രസ്സ് ക്ലബ് പ്രസിഡന്റ് പ്രേമചന്ദ്രൻ വടക്കേടത്ത് , തൃപ്രയാർ നാട്ടിക വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഡാലി ജെ തോട്ടുങ്ങൽ, വലപ്പാട് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഷാജി ചാലിശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും. തൃപ്രയാർ ബ്രാഞ്ച് വൈസ് പ്രസിഡന്റ് കെ.ആർ വാസൻ ചടങ്ങിന് നന്ദി പറയും