അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് എന്ന സമ്പൂർണ്ണ വിദ്യാർത്ഥി ക്യാമ്പയിന് കെ എസ് ടി എ യുടെ നേതൃത്വത്തിൽ നാട്ടിക പഞ്ചായത്തിൽ തുടക്കമായി.
തൃപ്രയാർ : അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് എന്ന സമ്പൂർണ്ണ വിദ്യാർത്ഥി ക്യാമ്പയിന് കെ എസ് ടി എ യുടെ നേതൃത്വത്തിൽ നാട്ടിക പഞ്ചായത്തിൽ തുടക്കമായി. തൃപ്രയാർ സിവിൽ സ്റ്റേഷനു സമീപത്തുള്ള ചീരാങ്കുളങ്ങര രഘുനാഥിന്റെ വസതിയിൽ നിന്ന് ആരംഭിച്ച ക്യാമ്പയിൻ നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം ആർ . ദിനേശൻ ഉദ്ഘാടനം ചെയ്തു. ഉപജില്ല കമ്മറ്റിയംഗം കെ.ആർ . ലയ അധ്യക്ഷയായി.കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടിവ് അംഗങ്ങളായ ബിനോയ് ടി മോഹൻ , പി ബി സജീവ്, ഉപജില്ലാ സെക്രട്ടറി ടി വി ചിത്രകുമാർ, ജില്ല കമ്മറ്റിയംഗം ടി വിനോദിനി, മുൻ സംസ്ഥാന കമ്മറ്റിയംഗം കെ എൻ വിമല എന്നിവർ സംസാരിച്ചു. ഉപജില്ലാ വൈസ് പ്രസിഡണ്ട് കെ ആർ ബൈജു ,എ വി സുദർശിനി, തുടങ്ങിയവർ സംബന്ധിച്ചു. നാട്ടിക ബ്രാഞ്ച് സെക്രട്ടറി എൻ സി ജോഫ്റ്റു സ്വാഗതവും പി എസ് അനുരാധ നന്ദിയും പറഞ്ഞു.