തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കീഴിലുള്ള വാടാനപ്പള്ളി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം നാടിനു സമർപ്പിച്ചു
തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് കീഴിലുള്ള വാടാനപ്പള്ളി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം നാടിനു സമർപ്പിച്ചു
സംസ്ഥാന സർക്കാരിന്റെ ആർദ്രം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഓരോ ബ്ലോക്ക്
തലത്തിലും സാമൂഹികരോഗ്യകേന്ദ്രങ്ങളെ ബ്ലോക്ക് കുടുംബരോഗ്യ കേന്ദ്രങ്ങളാക്കി
ഉയർത്തുന്നതിന്റെ ആദ്യഘട്ടത്തിൽ തന്നെ തീരദേശവാസികളുടെ ആശ്വാസകേന്ദ്രമായ
വാടാനപ്പിള്ളി സാമൂഹികരോഗ്യ കേന്ദ്രവും.38ലക്ഷം രൂപ ചിലവാക്കി ആർദ്രമിഷൻ
നിർദേശപ്രകാരമുള്ള സൗകര്യങ്ങൾ അടങ്ങിയ കെട്ടിടം നാടിന് സമർപ്പിക്കുകയാണ്.
എൻഎച്ച് എം പ്ലാൻ ഫണ്ട് 2019 -20 പദ്ധതിയിൽ ഉൾപ്പെടുത്തി വാടാനപ്പള്ളി
സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിർമ്മിച്ച ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ
നവീകരണത്തിന്റെ ഭാഗമായി എച്ച് എൽ എൽ പ്രസ്തുത കരാർ ഏറ്റെടുക്കുകയും,
2/06/2022 ന് ബഹു മണലൂർ മണ്ഡലം എം എൽ എ ശ്രീ മുരളി പെരുനെല്ലി കെട്ടിടത്തിന്
തറക്കല്ലിടുകയും ചെയ്തു. തുടർന്ന് വായു സഞ്ചാരമുള്ള കാത്തിരുപ്പ് മുറി ,കുടിവെള്ളം,
ഇരിപ്പിടം, ടിവി ,വായന സാമഗ്രികൾ, രെജിസ്ട്രേഷൻ കൗണ്ടർ, പ്രീ ചെക്കപ്പ് ഏരിയ
ഫാർമസി, നാലു ബെഡുകളുള്ള എമർജൻസി ഒബ്സെർവഷൻ റൂം എന്നിവ താഴെയും,
പബ്ലിക് ഹെൽത്ത് വിങ്ങ്, റെക്കോർഡ് കീപ്പിംഗ് റൂം, പാലിയേറ്റീവ് സ്റ്റോർ മിനി
കോൺഫറൻസ് എന്നിവ മുകളിലും സജ്ജീകരിച്ചിട്ടുണ്ട്. ശ്രീ കെ സി പ്രസാദ്
പ്രസിഡൻറ് ചടങ്ങിന് സ്വാഗതം പറഞ്ഞു. ബഹു മണലൂർ മണ്ഡലം എം എൽ എ ശ്രീ
മുരളി പെരുനെല്ലി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു ആരോഗ്യ കുടുംബക്ഷേമ
വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ടി .എൻ പ്രതാപൻ ബഹു
എംപി തൃശൂർ മുഖ്യാതിഥി ആയിരുന്നു. ഡോക്ടർ .ശ്രീദേവി .ടി .പി ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് അവതരിപ്പിച്ചു ശ്രീമതി ശാന്തി ഭാസി വാടാനപ്പള്ളി
പഞ്ചായത്ത് പ്രസിഡൻറ് ,ശ്രീമതി സുശീലസോമൻ ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്
പ്രസിഡൻറ്,ശ്രീ .പി.എം അഹമ്മദ് ,ബഹു .ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ്
കമ്മിറ്റി ചെയർമാൻ .അഡ്വ . നിമിഷ അജീഷ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീ .കെ ബി സുരേഷ് പഞ്ചായത്ത് വൈസ് പ്രസിഡന്റ നിസ്സാർ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി
ചെയർമാൻ,ബിജോഷ് ആനന്ദ് വികസന ചെയര്മാന് ,മല്ലിക ദേവൻ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് , മെമ്പർമാരായ ഇബ്രാഹിം പടുവിങ്ങൽ , വസന്ത ദേവലാൽ ,ജൂബി പ്രദീപ് ,കല ടീച്ചർ ,ഷൈൻ ഗ്രാമ പഞ്ചായത്ത് ചെയര്മാന് സുലേഖ ജമാലു ,ഷൈജ ഉദയകുമാർ ,സുജിത് ,ദിൽ ദിനേശ് ,ശ്രീകല ,ഡോക്ടർ .റോഷ് ,ജില്ലാ പ്രോഗ്രാം മാനേജർ ,റെജികുമാർ ബ്ലോക്ക് സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിച്ചു . സൂപ്രണ്ട് മിനി പി.എം നന്ദി പറഞ്ഞു