ഗ്രാമ വാർത്ത.
ബോഡിബിൽഡറെ ഗുരുവായൂരിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഗുരുവായൂർ: ബോഡിബിൽഡറെ ഗുരുവായൂരിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുന്നംകുളം പഴനി കോതനാത്ത് വീട്ടിൽ മോഹൻദാസിന്റെ മകൻ നിമേഷിനെ(37)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകീട്ടാണ് സംഭവം. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.