ഗ്രാമ വാർത്ത.
തൃശ്ശൂർ തൃപ്രയാർ റോഡിൽ ചേർപ്പ് ഹെർട്ട് കനാൽ പാലത്തിൽ ജോലികൾ നടക്കുന്നതിനാൽ ഇന്ന് (ശനിയാഴ്ച) വാഹന ഗതാഗതത്തിന് നിയന്ത്രണം
തൃശ്ശൂർ തൃപ്രയാർ റോഡിൽ ചേർപ്പ് ഹെർബെട്ട് കനാൽ പാലത്തിന്റെ തൃശ്ശൂർ സൈഡിലെ അപ്രോച്ച് റോഡിന്റെ ടൈൽ വിരിക്കുന്ന പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് (20/05/2023) ശനിയാഴ്ച വാഹന ഗതാഗതം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു. തൃപ്രയാറിൽ നിന്നും വരുന്ന വാഹനങ്ങൾ നിലവിൽ സർവീസ് നടത്തുന്ന ബണ്ട് റോഡിലൂടെ വന്ന് തേവർ റോഡ് വഴി കരിവന്നൂർ രാജാ സെൻറർ വഴി തിരിഞ്ഞു പോകേണ്ടതാണ്. തൃശ്ശൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ചേർപ്പ് കോനിക്കര ഇറക്കം വഴിയോ
പെരുമ്പിള്ളിശ്ശേരി വഴിയോ കരുവന്നൂർ രാജാ സെൻററിൽ വന്ന് ബണ്ട് റോഡിലൂടെ തിരിച്ചു പോകാവുന്നതാണെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ (പൊതുമരാമത്ത് പാലങ്ങൾ വിഭാഗം) അറിയിച്ചു.