ഗ്രാമ വാർത്ത.

കെ സ്റ്റോർ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം നിർവഹിച്ചു

കെ സ്റ്റോർ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം നിർവഹിച്ചു

കെ സ്റ്റോറിന്റെ മുകുന്ദപുരം താലൂക്ക് തല ഉദ്ഘാടനം പുത്തൻചിറ പഞ്ചായത്ത് കൊമ്പത്തുകടവിൽ പ്രവർത്തിക്കുന്ന 90-ാം നമ്പർ റേഷൻ കട അങ്കണത്തിൽ വെച്ച് അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ നിർവ്വഹിച്ചു.

റേഷൻ സാധനങ്ങൾക്കു പുറമെ ശബരി ബ്രാൻഡ് ഉൽപ്പന്നങ്ങൾ, അഞ്ചു കിലോഗ്രാം തൂക്കമുള്ള ഛോട്ടു പാചകവാതക സിലിണ്ടറുകൾ, മിൽമ ഉൽപ്പന്നങ്ങൾ, യൂട്ടിലിറ്റി പെയ്മെന്റ് സേവനങ്ങൾ എന്നിവ കെ സ്റ്റോർ മുഖേന ജനങ്ങൾക്ക് ലഭ്യമാകും.

ചടങ്ങിൽ പുത്തൻചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോമി ബേബി അധ്യക്ഷത വഹിച്ചു. താലൂക് സപ്ലൈ ഓഫീസർ സിന്ധു, ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close