ഗ്രാമ വാർത്ത.
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ തളിക്കുളം ബി ആർ സി യുടെ നേതൃത്വത്തിൽ മുല്ലശ്ശേരി, തളിക്കുളം ബി ആർ സി പരിധിയിൽ ഉൾപ്പെടുന്ന യു. പി മലയാളം,യു.പി ഹിന്ദി വിഭാഗം അധ്യാപകർക്കായുള്ള അധ്യാപക ശാക്തീകരണ പരിപാടി KNMVHSS വാടാനപ്പള്ളിയിൽ ആരംഭിച്ചു
അധ്യാപക സംഗമം 2023
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ തളിക്കുളം ബി ആർ സി യുടെ നേതൃത്വത്തിൽ
മുല്ലശ്ശേരി, തളിക്കുളം ബി ആർ സി പരിധിയിൽ ഉൾപ്പെടുന്ന യു. പി മലയാളം,യു.പി ഹിന്ദി വിഭാഗം അധ്യാപകർക്കായുള്ള അധ്യാപക ശാക്തീകരണ പരിപാടി KNMVHSS വാടാനപ്പള്ളിയിൽ ആരംഭിച്ചു.വാടാനപ്പള്ളി ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സബിത്ത് അധ്യക്ഷനായി. തളിക്കുളം ബ്ലോക്ക് പ്രസിഡന്റ് കെ സി പ്രസാദ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. തളിക്കുളം ബി ആർ സി- ബി പി സി കെ വി അമ്പിളി ഏവർക്കും സ്വാഗതം ആശംസിച്ചു.വലപ്പാട് AEO സജീവ് സി വി മുഖ്യാതിഥിയായി. പ്രിൻസിപ്പൾ അനിത പ്രധാന അധ്യാപിക രാജി എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. CRCC സലാഹുദ്ധീൻ തങ്ങൾ കൃതജ്ഞത രേഖപ്പെടുത്തി.