ഗ്രാമ വാർത്ത.
ജല ഘോഷയാത്ര നടത്തി
ജല ഘോഷയാത്ര നടത്തി
യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സമ്മേളനത്തിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് നാട്ടിക നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി കനോലിക്കനാലിൽ ജലഘോഷയാത്ര നടത്തി. ചെമ്മാപ്പിള്ളി കടവിൽനിന്ന് ആരംഭിച്ച യാത്ര യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുമേഷ് പാനാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ്സ് ജില്ല സെക്രട്ടറി അശ്വിൻ ആലപ്പുഴ, ഗ്രാമപഞ്ചായത്തംഗം അജ്മൽ ഷെരീഫ് , കിരൺ തോമാസ്, സഹീർ പടുവിങ്ങൽ, UR രാഗേഷ് PS സന്തോഷ് മാസ്റ്റർ, റിനേഷ് KR, P.Bഅസ്‌ലം, NVവിപിൻ എന്നിവർ നേതൃത്വം നൽകി.