ഗ്രാമ വാർത്ത.
അരങ്ങ് 2023 : സംഘാടക സമിതി ഓഫീസ് പ്രവർത്തനം ആരംഭിച്ചു
അരങ്ങ് 2023 : സംഘാടക സമിതി ഓഫീസ് പ്രവർത്തനം ആരംഭിച്ചു
തൃശ്ശൂർ ജില്ലയിൽ ജൂൺ 2,3,4 തീയതികളിൽ സംഘടിപ്പിക്കുന്ന ‘അരങ്ങ് 2023 ഒരുമയുടെ പലമ’ കുടുംബശ്രീ സംസ്ഥാന കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് തൃശ്ശൂർ ലളിതകലാ അക്കാഡമിയിൽ കുന്നംകുളം എം.എൽ.എ ശ്രീ. എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്രീ. രതീഷ് കുമാർ, കുടുംബശ്രീ തൃശ്ശൂർ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ശ്രീ. എസ്.സി. നിർമ്മൽ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്രീ. ബി.എസ്. മനോജ്, കുടുംബശ്രീ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഏഴ് വേദികളിലായി നടക്കുന്ന കലോത്സവത്തിന് മുന്നോടിയായി ഒരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുകയാണ്..