തുടര്‍ച്ചയായി മുഖ്യമന്ത്രി സ്ഥാനത്ത് 2555 ദിവസം പിന്നിടുന്ന ആദ്യ മുഖ്യമന്ത്രി എന്ന റെക്കോര്‍ഡ് ഇനി പിണറായി വിജയന് സ്വന്തം.

മുഖ്യമന്ത്രി പഥത്തില്‍ തുടര്‍ച്ചയായി 7 വര്‍ഷം പൂര്‍ത്തിയാക്കി പിണറായി വിജയന്‍: തുടര്‍ച്ചയായി മുഖ്യമന്ത്രി സ്ഥാനത്ത് 2555 ദിവസം പിന്നിടുന്ന ആദ്യ മുഖ്യമന്ത്രി എന്ന റെക്കോര്‍ഡും ഇനി പിണറായിക്ക് സ്വന്തം
മുഖ്യമന്ത്രി പഥത്തില്‍ തുടര്‍ച്ചയായി 7 വര്‍ഷം പൂര്‍ത്തിയാക്കി പിണറായി വിജയന്‍. ഐക്യ കേരള രൂപീകരണത്തിന് ശേഷം തുടര്‍ച്ചയായി മുഖ്യമന്ത്രി സ്ഥാനത്ത് 2555 ദിവസം പിന്നിടുന്ന ആദ്യ മുഖ്യമന്ത്രി എന്ന റെക്കോര്‍ഡ് ഇനി പിണറായി വിജയന് സ്വന്തം.
1956 നവംബര്‍ 1ന് കേരള സംസ്ഥാന രൂപീകരണം. എന്നാല്‍ സംസ്ഥാനം രൂപീകരിക്കുമ്പോള്‍ നിയമസഭയും മന്ത്രിസഭയും ഇല്ലാതിരുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമായിരുന്നു. അതിനാല്‍ തിരു-കൊച്ചിയില്‍ നിലനിന്ന രാഷ്ട്രപതിഭരണം പുതുതായി പിറവിയെടുത്ത കേരളത്തിലും തുടര്‍ന്നു. 155 ദിവസം നീണ്ട രാഷ്ട്രപതി ഭരണത്തിന് അവസാനം കുറിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട് 1957 ഏപ്രില്‍ അഞ്ചിന് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു. കേരള സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി ഇ എം എസ്സും ചരിത്രത്തിലിടം നേടി. തുടര്‍ന്ന് പട്ടം താണുപിള്ള മുതല്‍ ഉമ്മന്‍ചാണ്ടി വരെ നീളുന്ന സംഭവ ബഹുലമായ മന്ത്രിസഭകളും മുഖ്യമന്ത്രിമാരും.
2016 മേയ് 25നാണ് കേരളത്തിന്റെ 22ാമത് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചുമതലയേല്‍ക്കുന്നത്. തുടര്‍ന്ന് കേരളം കണ്ടത് കരുത്തനായ പാര്‍ട്ടി സെക്രട്ടറിയില്‍ നിന്ന് കേരളത്തെ പിടിച്ചുയര്‍ത്തിയ മുഖ്യമന്ത്രിയായി മാറിയ വര്‍ഷങ്ങള്‍. അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തന മികവ് കൊണ്ട് തുടര്‍ ഭരണവും സ്വന്തമാക്കി. പ്രളയം, കൊവിഡ് എന്ന ജനങ്ങളും കാലവും സ്തംഭിച്ചു നിന്ന നാളുകളില്‍ മുന്നില്‍ നിന്ന് ശരിയായ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കി ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിച്ച വ്യക്തി. കേരളത്തില്‍ വികസനത്തിന്റെ വിത്ത് പാകിയ വ്യക്തി. ഇവ ചരിത്ര താളുകളില്‍ സുവര്‍ണ ലിപികളിലുണ്ടാകും.
2022 നവംബര്‍ 14ന് മുഖ്യമന്ത്രി പഥത്തില്‍ തുടര്‍ച്ചയായി ഇരുന്ന വ്യക്തി എന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. 2364 ദിവസം എന്ന സി അച്യുതമേനോന്റെ റെക്കോര്‍ഡാണ് അന്ന് പിണറായി മറികടന്നത്. സി അച്യുതമേനോന്‍ ഒരു മന്ത്രിസഭാ കാലത്താണെങ്കില്‍ പിണറായി വിജയന്‍ തുടര്‍ച്ചായായ 2 മന്ത്രിസഭാ കാലത്താണ് മുഖ്യമന്ത്രി പദത്തില്‍ തുടരുന്നത്. സി അച്യുതമേനോന് മന്ത്രിസഭാ കാലാവധി നീട്ടിക്കിട്ടിയത് അടിയന്തരാവസ്ഥ കാലമായതിനാലാണെങ്കില്‍ രണ്ടു തവണയും ജനവിധിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയായതെന്ന പ്രത്യേകതയും പിണറായി വിജയനുണ്ട്. ഇന്ന് ഈ പഥത്തില്‍ തുടര്‍ച്ചയായ 7 വര്‍ഷം എന്ന റെക്കോര്‍ഡും പിണറായി വിജയന് സ്വന്തം. ഇ കെ നായനാരാണ് ഏറ്റവും കൂടുതല്‍ നാള്‍ മുഖ്യമന്ത്രിയായിരുന്ന വ്യക്തി. 10 വര്‍ഷവും 353 ദിവസവും. പക്ഷെ അത് തുടര്‍ച്ചയായിട്ടായിരുന്നില്ല.
