ഗ്രാമ വാർത്ത.
യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനം; കർണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാർ പങ്കെടുക്കും
തൃശ്ശൂരിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് പൊതുസമ്മേളനം നടക്കും. തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ വൈകിട്ട് മൂന്നു മണിക്കാണ് പൊതുസമ്മേളനം. ഒരു ലക്ഷത്തിലധികം യുവാക്കൾ പൊതുസമ്മേളനത്തിന്റെ ഭാഗമായി പങ്കെടുക്കും. പൊതുസമ്മേളനത്തിൽ കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ പങ്കെടുക്കുമെന്ന് യൂത്ത് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു