ഗ്രാമ വാർത്ത.

പ്ലസ് 2 പരീക്ഷാഫലം: 82.95 ശതമാനം

പ്ലസ് 2 പരീക്ഷാഫലം: 82.95 ശതമാനം…

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 82.95 ശതമാനമാണ് വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 3,12,005 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 33,915 പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഏറ്റവുമധികം എ പ്ലസ് നേടിയ ജില്ല മലപ്പുറം ആണ്. 77 സ്കൂളുകൾ 100% വിജയം നേടി. 12 സർക്കാർ സ്കൂളുകൾ 100% വിജയം നേടി. കഴിഞ്ഞവർഷം 83.87 ശതമാനമായിരുന്നു വിജയം. ഈ വർഷം വിജയശതമാനം കുറഞ്ഞു. സയൻസിൽ 78.76 ശതമാനം വിജയം. ഹ്യൂമാനിറ്റീസ് 71.75 ശതമാനം. കോമേഴ്സിൽ 77.76 ശതമാനം. മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. 4 മണി മുതൽ താഴെ പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും പരീക്ഷാഫലം പരിശോധിക്കാം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close