ഗ്രാമ വാർത്ത.

ഹരിതമിത്രം ക്യു ആർ കോഡ് ഇനി സിവിൽ സ്റ്റേഷനിലും

ഹരിതമിത്രം ക്യു ആർ കോഡ് ഇനി സിവിൽ സ്റ്റേഷനിലും

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലും ഹരിതമിത്രം ആപ്പ് ക്യു ആർ കോഡ് പതിക്കുന്നതിന്റെ ഉദ്ഘാടനം കലക്ടർ വി ആർ കൃഷ്ണ തേജ ക്യു ആർ കോഡ് സ്കാൻ ചെയ്ത് കൊണ്ട് നിർവഹിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും എല്ലാ മാസവും ശേഖരിച്ചു വെച്ച അജൈവ പാഴ് വസ്തുക്കൾ യൂസർഫീ നൽകി ഹരിത കർമ്മസേന ശേഖരിക്കുന്നതിൻ്റെ ഭാഗമായാണ് സിവിൽ സ്റ്റേഷനിലും ക്യു ആർ കോഡ് പതിപ്പിച്ചത്.

സർക്കാർ ,അർദ്ധ സർക്കാർ, പൊതു, സ്വകാര്യ സ്ഥാപനങ്ങളിൽ ഹരിതമിത്രം ആപ്പ് ക്യു ആർ കോഡ് പതിപ്പിക്കുന്നതിനും അതിന്റെ എൻറോൾമെന്റും സബ്സ്ക്രിപ്ഷനും പൂർത്തീകരിക്കരിച്ചു നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ ഓഫീസുകളിലും ഹരിതമിത്രം ആപ്പ് ക്യു ആർ കോഡ് പതിക്കുന്നത്.

എഡിഎം ടി. മുരളി, ഹെഡ് തഹൽസിദാർ പ്രാണ് സിങ്, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ സി ദിദിക, ഹരിതകർമ്മ സേനംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close