ഗ്രാമ വാർത്ത.
സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി
സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി –
വലപ്പാട് ബാബുൽ ഉലൂം മദ്രസ പി ടി എ കമ്മിറ്റിയുടെയും തൃശൂർ ഐ വിഷൻ കണ്ണാശുപത്രിയുടെയും നേതൃത്വിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടത്തി. ഡോ: ശിൽപാ സുനിലിൻ്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ പി.ടി.എ.പ്രസിഡണ്ട് ഷാജഹാൻ പി.എ.അദ്ധ്യക്ഷത വഹിച്ചു. നാട്ടിക റൈഞ്ച് മുഅല്ലിമീൻ സെക്രട്ടറി പി.പി.മുസ്തഫ മൗലവി ഉൽഘാടനം നിർവഹിച്ചു. വലപ്പാട് പുത്തൻ പള്ളി ഖത്തീബ് സദർ മുഅല്ലിം അബ്ദുസമദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി.മഹല്ല് പ്രസിഡണ്ട് സത്താർ ചിറകുഴി .ജോസ് താടിക്കാരൻ, പി.എച്ച് സൈനുദ്ധീൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു പി.ടി.എ സെക്രട്ടറി ഷഹിൻ പുതിയ വീട്ടിൽ സ്വാഗതവും ടി.എം റഹിം നന്ദിയും പറഞ്ഞു.