എസ് എസ് എൽ സി -പ്ലസ് ടൂ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു..
എസ് എസ് എൽ സി -പ്ലസ് ടൂ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു..
തൃപ്രയാർ -കോൺഗ്രസ് നാട്ടിക നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടിക പഞ്ചായത്ത് നാലാം വാർഡിൽ നിന്നും എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷയിൽ ഫുൾ എ പ്ലസ് അടക്കം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നാട്ടിക പഞ്ചായത്ത് മുൻ പ്രസിഡന്റും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൂടിയായ വി ആർ വിജയൻ അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. നാട്ടിക ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി എം സിദ്ദിഖ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡന്റ് എ എൻ സിദ്ധപ്രസാദ്, റിട്ടയർഡ് ബ്രികേടിയർ പത്മ കോമളം എങ്ങൂർ എന്നിവർ മുഖ്യ അതിഥികൾ ആയിരിന്നു. കെ എ രാമൻ, ജയരാമൻ അൻടെഴത്ത്, രഘുനാഥ് നായരുശേരി, സത്യഭാമ രാമൻ, ശ്രീദേവി സദാനന്ദൻ, സരോജിനി പേരോത്ത്, സുലൈഖ പോക്കാകില്ലത്ത്, രാധ കണ്ണപ്പശേരി, സത്യവാൻ കഞ്ഞിരപ്പറമ്പിൽ,തുടങ്ങിയവർ പങ്കെടുത്തു. ഫുൾ എ പ്ലസ് നേടിയ നേഹ സുധി, ഫർഹാന ഷെറിൻ, ഫർസാന യാസ്മിൻ ഉന്നത വിജയം നേടിയ ഐഷ വി എസ്, ദേവാഘന ടി പി, ഐശ്വര്യ രമേഷ്, ഫാത്തിമ നസിൽ,സാനിയ ടി എസ്, ഇസ്സ ഫാത്തിമ, സബിൻ കെ എസ്, ആദർശ് കെ യൂ, അവിഷ് അജയഗോഷ്, അഭിഷേക് നാഥ്, ശ്രീരാഗ് എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.