ഗ്രാമ വാർത്ത.
കയ്പമംഗലത്ത് ഉമ്മയും മകനും മരിച്ച നിലയിൽ
കയ്പമംഗലത്ത് ഉമ്മയും മകനും മരിച്ച നിലയിൽ
കയ്പമംഗലം ഗ്രാമലക്ഷ്മി വടക്ക് ഭാഗം കുട്ടിസ് റോഡിൽ കോലോത്തുംപറമ്പിൽ മുഹമ്മദ് റാഫിയുടെ ഭാര്യ ഫൗസിയ (34), മകൻ രിഹാൻ (12) എന്നിവരാണ് മരിച്ചത്. ഫൗസിയയെ വീടിന് മുകളിലെ കിടപ്പു മുറിയിൽ തുങ്ങി മരിച്ച നിലയിലും, രിഹാലിനെ ഇതേ മുറിയിലെ കട്ടിലിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടത്. രിഹാൽ കയ്പമംഗലം ഹിറാ ഇംഗ്ലീഷ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. മകനെ കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങി മരിച്ചതാകുമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ ആണ് സംഭവം