ഗ്രാമ വാർത്ത.

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയന വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങളുടെ മൂലധനത്തിനായിട്ടുള്ള കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചു.

നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയന വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങളുടെ മൂലധനത്തിനായിട്ടുള്ള കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചു. കഴിഞ്ഞവർഷത്തെ ചാരിറ്റി പ്രവർത്തനങ്ങളുടെ തുടർച്ചയായി ഈ വർഷവും എൻഎസ്എസ് വിദ്യാർത്ഥികൾ നൂതന മാർഗങ്ങളിലൂടെ ഫണ്ട് ശേഖരിക്കുന്നതിന്റെ ആരംഭമായി കൂൺ കൃഷിക്ക് തുടക്കം കുറിച്ചു. കഴിഞ്ഞവർഷം ഉപ്പേരി ചലഞ്ചിലൂടെ സമാഹരിച്ച തുകയെടുത്ത് സഹപാഠിയുടെ രക്ഷിതാക്കൾക്ക് തട്ടുകട ഇട്ടുകൊടുക്കുകയുണ്ടായി. തുടർന്ന് ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക ഉപയോഗിച്ച് ജപ്തി ഭീഷണി നേരിടുന്ന സഹപാഠിയുടെ കുടുംബത്തിന്റെ ആധാരം വീണ്ടെടുത്തു കൊടുത്തു.അവധിക്കാല പ്രവർത്തനമായ കുട നിർമ്മാണത്തിലൂടെ ശേഖരിച്ച ഫണ്ട് ഉപയോഗിച്ചാണ് കൂൺ കൃഷിക്ക് തുടക്കമിട്ടത്. കൂൺ കൃഷിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ജി എസ് ബി ജയ ബിനി ആദ്യ ബെഡ് നിർമ്മാണത്തിലൂടെ ആരംഭിച്ചു.ചേറ്റുപുഴയിൽ പ്രവർത്തിക്കുന്ന രാജദ്വാര സംരംഭകരുടെ സഹായത്താലാണ് വിദ്യാർത്ഥികൾ കൂൺ കൃഷിക്ക് തുടക്കം കുറിച്ചത് കൂൺ കൃഷിയുടെ ഉത്പാദനത്തെ കുറിച്ചും വിപണനത്തെക്കുറിച്ചും രമേജ്, രചന,വസന്ത് കുട്ടികൾക്ക് ക്ലാസ് എടുക്കുകയുണ്ടായി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശലഭ ശങ്കർ, മറ്റ് അധ്യാപകരായ ഷൈജ ഇ ബി അനിത ഒ ആർ , സരിത പിഎം മുഴുവൻ എൻഎസ്എസ് വളണ്ടിയേഴ്സും പരിപാടിയിൽ പങ്കെടുത്തു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close