ഏകദിന ശില്പശാല”
“ഏകദിന ശില്പശാല”
വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി ലഹരിമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ ചാവക്കാട് വിദ്യഭ്യാസ ജില്ലയിലെ LP, UP, HS, HS സ്ക്കൂൾ PTA പ്രസിഡന്റുമാരുടെ ശില്പശാല കുന്ദംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ വെച്ച് ബഹു. കുന്ദംകുളം എം.എൽ എ ശ്രി. എ.സി. മൊയ്തീൻ അവർകൾ ഉത്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭ ചെയർ പേഴ്സൺ ശ്രീമതി സീത രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വടക്കാഞ്ചേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രി. നിഗീഷ് എ ആർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തുള്ള മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് ആഹ്വാനം ചെയ്തിട്ടുളളതും ഹൈവേയിലേതു പോലുള്ള വാഹന പരിശോധനകളും റെയിഡുകളും നടത്തുവാൻ തീരുമാനമെടുത്തിട്ടുള്ളതാണ്. കൂടാതെ ചടങ്ങിൽ പ്രിവന്റീവ് ഓഫീസർ ശ്രി. AC ജോസഫ് PTA മീറ്റിങ്ങുകളിൽ ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ എക്സൈസിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദമായ ക്ലാസ് എടുത്തിട്ടുള്ളതാണ്. ചടങ്ങിൽ വടക്കാഞ്ചേരി സർക്കിൾ, കുന്നംകുളം റേഞ്ച്, വടക്കാഞ്ചേരി റെയിഞ്ച്, ചാവക്കാട് റേഞ്ച് എന്നിവിടങ്ങളിലെ ജീവനക്കാരും, മറ്റ് ജനപ്രതിനിധികളും, പ്രമുഖരും പങ്കെടുത്തു.