ഗ്രാമ വാർത്ത.
പനിനീർ പൂക്കൾ വാട്സ് അപ്പ് കൂട്ടായ്മ സ്നേഹസംഗമം നടന്നു.
പനിനീർ പൂക്കൾ വാട്സ് അപ്പ് കൂട്ടായ്മ സ്നേഹസംഗമം നടന്നു. തളിക്കുളം സ്നേഹതീരം വികാസ് ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ വച്ച് ആഘോഷിച്ചു. പ്രശസ്ത ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രൂപ്പ് ചെയർമാൻ രമേശൻ വെളപായ, അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എൽ സി, പ്ലസ് ടൂ,ഡിഗ്രീ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങിൽ കാരണവർ ജഗന്നിവാസൻ അവറുകളെ പൊന്നാട അണിയിച്ച് ആദരിച്ചു.കൺവീനർ രാജി ഉണ്ണികൃഷ്ണൻ, ഗ്രൂപ്പ് അംഗങ്ങളായ ശോഭന ബാബു, ടി. ആർ.നന്ദകുമാർ, നീന ഗീതാനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.